Thursday, December 10, 2009

മുരിങ്ങയില തേങ്ങാകറി

മുരിങ്ങയില തേങ്ങാകറി

  1. മുരിങ്ങയില -1 കപ്പ്
  2. സവാള -1
  3. തക്കാളി അരിഞ്ഞത് -1
  4. പച്ചമുളക് കീറിയത് -5
  5. വെളുത്തുള്ളി -5 അല്ലി
  6. മല്ലിയില അരിഞ്ഞത് -കുറച്ച്
  7. തേങ്ങ ചിരകിയത് -1 കപ്പ്
  8. മുളകുപൊടി -കാല്‍ ടീസ്പൂണ്‍
  9. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  10. എണ്ണ -1 ടേബിള്‍ സ്പൂണ്‍
  11. കടുക് -1 നുള്ള്
  12. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

കടുക് പൊട്ടിയതിനുശേഷം സവാള വഴറ്റുക.അതിനുശേഷം തണ്ടില്ലാതെ ഊരിയെടുത്ത മുരിങ്ങയില ചേര്‍ത്ത് ഒരു മിനിട്ട് കഴിഞ്ഞ് രണ്ടാമത്തെ ചേരുവ ചേര്‍ത്ത് വഴറ്റുക.വഴന്നുകഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത്
തേങ്ങ അരച്ചതും,മുളകുപൊടി പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക.

No comments:

Post a Comment