കുബളങ്ങ പാല്ക്കറി
ചേരുവകള്‍
- കുബളങ്ങ -500 ഗ്രാം
- തേങ്ങ -അര മുറി
- സവാള -2 എണ്ണം
- പച്ചമുളക് -4 എണ്ണം
- തക്കാളി -2 എണ്ണം
- മഞ്ഞള്‍പ്പൊടി -കാല് ടീസ്പൂണ്‍
- ജീരകപ്പൊടി -കാല് ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- ചുവന്നമുളക് -3 എണ്ണം
- എണ്ണ -1 ടീസ്പൂണ്‍
- കറിവേപ്പില -പാകത്തിന്
- കടുക് -അല്പം
ആദ്യമായി തേങ്ങ തിരുമ്മി അതില്‍ നിന്നും ഒന്നും രണ്ടും പാല് വേറെ വേറെ എടുത്തു മാറ്റി വെയ്ക്കുക.കുബളങ്ങ ചെറിയ കഷണങ്ങളാക്കി അതില്‍ സവാള കനം കുറച്ചരിഞ്ഞതും പച്ചമുളക് നാലായി കീറിയതും ഉപ്പും ചേര്‍ത്ത് രണ്ടാം പാലില്‍ വേവിക്കുക.ഒപ്പം മഞ്ഞള്‍പ്പൊടിയും ജീരകപൊടിയും ചേര്‍ക്കണം.
പകുതി വേവാകുമ്പോള്‍ തക്കാളി ഇടത്തരം കഷണങ്ങളായി മുറിച്ചിടുക.കുബളങ്ങ നല്ലതുപോലെ വെന്തുവരുമ്പോള്‍ ഒന്നാം പാല് ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങിവയ്ക്കുക.ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച്
എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ചുവന്നമുളക് രണ്ടായി മുറിച്ച് കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ പാല് കറിയില്‍ ഒഴിക്കുക.
No comments:
Post a Comment