Thursday, December 3, 2009

കട് ലറ്റ്

കട് ലറ്റ്

ചിക്കന്‍,ബീഫ്,പോര്‍ക്ക്,മീന്‍,ചെമ്മീന്‍

അതാതിന്റെ മാംസം എല്ല് കളഞ്ഞ്
ഉപ്പും വെള്ളവും ചേര്‍ത്തു വേവിച്ചു
പൊടിച്ചത് -2 കപ്പ്
ചെറുതായി അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി -2 ടീസ്പൂണ്‍ വീതം
ചെറുതായി അരിഞ്ഞ സവാള -1
ചെറുതായി അരിഞ്ഞ പച്ചമുളക് -3
ഗരം മസാല -അര ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് -1 കപ്പ്
മൈദ -കാല്‍ കപ്പ്
മുട്ട പതപ്പിച്ചത് -2 എണ്ണം
റൊട്ടിപ്പൊടി -അര കപ്പ്
മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്
പുതിനയില അരിഞ്ഞത് -കാല്‍ കപ്പ്
മുളകുപൊടി -1 ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് സവാള,ഇഞ്ചി വെളുത്തുള്ളി,പച്ചമുളക് ഇവ വഴറ്റുക.ഒടുവില്‍ ഉപ്പും പൊടികളും ചേര്‍ത്ത് ഇളക്കി ഉരുളക്കിഴങ്ങും മാംസവും ഇട്ട് നന്നായി ഇളക്കി വാങ്ങുക.ഇത് ഉരുളകളാക്കി
വട്ടത്തില്‍ പരത്തി മൈദയില്‍ ഇട്ട് ഉരുട്ടി മുട്ട പതപ്പിച്ചതില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് ചൂടായ എണ്ണയില്‍
വറുത്തു കോരി ചൂടോടെ ടൊമാറ്റോ സോസ് കൂട്ടി ഉപയോഗിക്കാം.

No comments:

Post a Comment