Tuesday, December 8, 2009

ബീറ്റ്റൂട്ട് അച്ചാര്‍

ബീറ്റ്റൂട്ട് അച്ചാര്‍

ചേരുവകള്‍

  1. ബീറ്റ് റൂട്ട് -300 ഗ്രാം
  2. പച്ചമുളക് -6
  3. ഇഞ്ചി -2 കഷണം
  4. കറിവേപ്പില -2 കതിര്‍പ്പ്
  5. വെളുത്തുള്ളി -10 അല്ലി
  6. മുളകുപൊടി -2 ടീസ്പൂണ്‍
  7. കടുക് -1 ടീസ്പൂണ്‍
  8. വാളന്‍പുളി -ചെറുനാരങ്ങാ വലിപ്പത്തില്‍
  9. ശര്‍ക്കര -ഒരു ചെറിയ കഷണം
  10. ഉപ്പ് -പാകത്തിന്
  11. വെള്ളം -ഒന്നര കപ്പ്
  12. എണ്ണ -100 ഗ്രാം
പാകം ചെയ്യുന്ന വിധം

100 ഗ്രാം എണ്ണയില്‍ ചെറുതായി അരിഞ്ഞ ബീറ്റ്റൂട്ട് വറുത്തുകോരുക.ബാക്കി എണ്ണ മാറ്റി 50 ഗ്രാം എണ്ണയില്‍ കടുക് പൊട്ടിച്ച് വെളുത്തുള്ളി,പച്ചമുളക്,ഇഞ്ചി,എന്നിവ വഴറ്റുക.ഇതില്‍ അര കപ്പ് വെള്ളത്തില്‍ പുളി പിഴിഞ്ഞ് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ ബീറ്റ്റൂട്ട് വറുത്തതും,ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ച്‌ എണ്ണ തെളിയുമ്പോള്‍ ഇറക്കിവെയ്ക്കുക.

No comments:

Post a Comment