Friday, December 18, 2009

ഏത്തപ്പഴം ജാം

ഏത്തപ്പഴം ജാം

1. അധികം പഴുക്കാത്ത ഏത്തപ്പഴം
തൊലികളഞ്ഞ് വട്ടത്തിലരിഞ്ഞത് -1 കിലോ
ഗ്രാമ്പു -12
കറുവപ്പട്ട 1 ഇഞ്ച് നീളത്തില്‍ -4 കഷണം
ഓറഞ്ച് നീര് അല്ലെങ്കില്‍ പഴുത്ത
കൈതച്ചക്ക പുഴുങ്ങി എടുത്ത ചാറ് -6 കപ്പ്
2. പഞ്ചസാര -8 1/2 കപ്പ്
സിട്രിക് ആസിഡ് -1 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ആദ്യത്തെ ചേരുവകള്‍ നികക്കെ വെള്ളം ഒഴിച്ച് വേവിച്ച് ജെക്കിപിഴിഞ്ഞ് തോര്‍ത്തില്‍ അരിച്ചെടുക്കണം.ഇത് പിഴിഞ്ഞെടുക്കുമ്പോള്‍ 10 കപ്പ് കാണും.ഇതിന്റെ കൂടെ ഓറഞ്ച് അല്ലെങ്കില്‍ കൈതച്ചക്ക
ചാറ് ചേര്‍ക്കണം.ഈ പഴച്ചാറില്‍ സിട്രിക് ആസിഡും,പഞ്ചസാരയും ചേര്‍ക്കുക.അതിനുശേഷം കറ ഇറങ്ങാത്ത
ഒരു വലിയ അലുമിനിയം പാത്രത്തില്‍ ഈ കൂട്ട് ഒഴിച്ച് മരത്തവികൊണ്ട് തുടര്‍ച്ചയായി ഇളക്കണം.ഒരുവിധം
കുറുകിയ പരുവം ആകുമ്പോള്‍ വാങ്ങണം.കൂടുതല്‍ മുറുക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.തയ്യാറാക്കിയാലുടന്‍
തന്നെ കുപ്പികളില്‍ ഒഴിച്ചു തണുത്തശേഷം മാത്രം കുപ്പി അടയ്ക്കണം.കുപ്പി അടയ്ക്കുന്നതിന് മുമ്പ്
പതപോലെ മുകളില്‍ കെട്ടികിടക്കുന്നത് മുഴുവന്‍ മാറ്റണം.

No comments:

Post a Comment