Friday, December 11, 2009

മീന്‍ വറ്റിച്ചത്

മീന്‍ വറ്റിച്ചത്

ചേരുവകള്‍

  1. ഏതെങ്കിലും ചെറിയ മീന്‍ -കാല്‍ കിലോ
  2. ചുവന്നുള്ളി -20
  3. തേങ്ങ ചിരണ്ടിയത് -2 കപ്പ്
  4. പച്ചമുളക് -10
  5. ഇഞ്ചി -1 കഷണം
  6. കറിവേപ്പില -4 തണ്ട്
  7. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. ഉലുവാപ്പൊടി -കാല്‍ ടീസ്പൂണ്‍
  10. കുടം പുളി -പാകത്തിന്
പാകം ചെയ്യുന്ന വിധം

2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ മിക്സിയില്‍ ഒരു സെക്കന്റെ ചതച്ചെടുക്കുക.മീന്‍, തേങ്ങ ചതച്ചത്,
മല്ലിപ്പൊടി,ഉലുവാപ്പൊടി,പുളി ഇവയെല്ലാം കൂടി ഇളക്കി 2 കപ്പ് വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ചു വറ്റാറാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് തോര്‍ത്തി എടുക്കുക .

No comments:

Post a Comment