Friday, December 11, 2009

ഫിഷ്‌ ഫിംഗേഴ്സ്

ഫിഷ്‌ ഫിംഗേഴ്സ്

ചേരുവകള്‍

നെയ്മീന്‍ നീളത്തില്‍ മുറിച്ചത് -1 കിലോ
വെളുത്തുള്ളി അരച്ചത്‌ -കാല്‍ കപ്പ്
ഉപ്പ് -പാകത്തിന്
വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് -1 എണ്ണത്തിന്റെ
മുട്ട അടിച്ചത് -2
കുരുമുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
റൊട്ടിപ്പൊടി -1 കപ്പ്
എണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മീനില്‍ ഉപ്പും വെളുത്തുള്ളി അരച്ചതും പുരട്ടി 5 മിനിട്ട് വെച്ചശേഷം വിനാഗിരിയും നാരങ്ങാനീരും പുരട്ടി
2 മണിക്കൂര്‍ വെയ്ക്കുക.മുട്ട അടിച്ചതില്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കി ഓരോ കഷണം മീന്‍ മുക്കി റൊട്ടിപ്പൊടി പുരട്ടി ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക.

No comments:

Post a Comment