Friday, December 11, 2009

മീന്‍ പച്ചക്കറി

മീന്‍ പച്ചക്കറി

ചേരുവകള്‍

  1. നെയ്മീന്‍ കഷണങ്ങള്‍ -അര കിലോ
  2. സവാള നീളത്തില്‍ അരിഞ്ഞത് -2 എണ്ണം
  3. പച്ചമുളക് അറ്റം കീറിയത് -10
  4. ഇഞ്ചി അരിഞ്ഞത് -1 കഷണം
  5. മുളകുപൊടി -1 ടീസ്പൂണ്‍
  6. മല്ലിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. കുടംപുളി -3 ചുള
  10. തേങ്ങ അരച്ചത്‌ -1 വലിയ മുറി
  11. തക്കാളി അരിഞ്ഞത് -4
  12. കടുക് -അര ടീസ്പൂണ്‍
  13. വറ്റല്‍മുളക് മുറിച്ചത് -2
  14. കറിവേപ്പില -2 കതിര്‍പ്പ്
  15. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം

2 മുതല്‍ 9 വരെയുള്ള ചേരുവകള്‍ മീന്‍ കഷണങ്ങളില്‍ ചേര്‍ത്ത് കുറച്ചു വെള്ളമൊഴിച്ച് വേവിക്കുക.വെന്തുകഴിയുമ്പോള്‍ തക്കാളിയും തേങ്ങ അരച്ചതും ചേര്‍ത്ത് ഇളക്കി കുറുകുമ്പോള്‍ വാങ്ങുക.ഒരു
ചീനച്ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് കടുകിടുക.പൊട്ടുമ്പോള്‍ വറ്റല്‍മുളക്,കറിവേപ്പില ഇവയിട്ടു
മൂപ്പിച്ച് കറിയില്‍ ഒഴിച്ച് അടച്ചു വെയ്ക്കുക.

No comments:

Post a Comment