Tuesday, December 8, 2009

ഓലന്‍

ഓലന്‍

കുബളങ്ങ കഷണങ്ങളാക്കിയത് -1 കപ്പ്
വന്‍പയര്‍ -കാല്‍ കപ്പ്
വറ്റല്‍മുളക് അരി നീക്കിയത് -3
ജീരകം -1 നുള്ള്
പച്ചമുളക് -4
ചുവന്നുള്ളി -4
വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ -1 കപ്പ്
ഉപ്പ്,കറിവേപ്പില -പാകത്തിന്

പാകം ചെയ്യുന്ന വിധം

വന്‍പയര്‍ വേവിച്ചെടുക്കുക.വറ്റല്‍ മുളകും ജീരകവും അരച്ചെടുക്കുക.കുബളങ്ങ ഈ അരപ്പും ചേര്‍ത്ത്
കുറച്ചു വെള്ളമൊഴിച്ച് വേവിക്കുക.അതില്‍ പച്ചമുളക് രണ്ടായി പിളര്‍ന്നതും അരിഞ്ഞ ഉപ്പും ഉള്ളിയും ചേര്‍ക്കുക.വെള്ളം വറ്റി വരുമ്പോള്‍ തേങ്ങാപ്പാലും വന്‍പയറും ചേര്‍ത്ത് ചെറുതീയില്‍ അല്പനേരം വേവിക്കുക.എണ്ണയൊഴിച്ച് ഇറക്കി വെയ്ക്കുക.

No comments:

Post a Comment