Tuesday, December 8, 2009

രസം

രസം

ചേരുവകള്‍

രസം പൌഡര്‍ -2 ടീസ്പൂണ്‍
തക്കാളി -4
വെളുത്തുള്ളി -6 അല്ലി
ഉള്ളി -3
എണ്ണ -4 ടീസ്പൂണ്‍
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക് -3
കടുക് -അര ടീസ്പൂണ്‍
മല്ലിയില,കറിവേപ്പില -ആവശ്യത്തിന്
പഞ്ചസാര -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

തക്കാളി വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക.മല്ലിയില,വെളുത്തുള്ളി ചതച്ചത്,കുരുമുളകുപൊടി,പഞ്ചസാര ഇവ അതില്‍ ചേര്‍ക്കുക.ഇരട്ടി വെള്ളം ചേര്‍ത്ത് അടുപ്പില്‍ വെയ്ക്കുക.
ചെറുതീയില്‍ തിളപ്പിക്കുക.രസംപൊടി ചേര്‍ക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പിലയും വറ്റല്‍മുളകും ഉലുവയും ഇട്ട് കറിയില്‍ ഒഴിക്കുക.അല്പം വെളിച്ചെണ്ണയില്‍ പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും ചെറിയ ഉള്ളിയും മൂപ്പിച്ച് ചേര്‍ക്കുക.പുളി കുറവാണെങ്കില്‍ അല്പം ചേര്‍ക്കുക.

No comments:

Post a Comment