Wednesday, December 2, 2009

മട്ടണ്‍ കറി

മട്ടണ്‍ കറി

ചേരുവകള്‍

  1. ആട്ടിറച്ചി -1 കിലോ
  2. സവാള -അര കിലോ
  3. തക്കാളി -200 ഗ്രാം
  4. തൈര് -200 ഗ്രാം
  5. മുളകുപൊടി -2 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  7. പട്ട -1 കഷണം
  8. ഗ്രാമ്പു -4
  9. കറിവേപ്പില -2 തണ്ട്
  10. ഏലക്ക -5
  11. പച്ചമുളക് -4
  12. വെളുത്തുള്ളി -5 അല്ലി
  13. ഇഞ്ചി -1 കഷണം
  14. നെയ്യ് -250 ഗ്രാം
  15. വെള്ളം -5 കപ്പ്
  16. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

കുക്കറില്‍ നെയ്യൊഴിച്ച് ചൂടാക്കി അരച്ച വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക് ഇവയിട്ട് ചുവക്കുന്നതുവരെ വറുക്കുക.അതില്‍ ഇറച്ചി,തൈര്,തക്കാളി,ഇറച്ചി മസാലകള്‍,മഞ്ഞള്‍പ്പൊടി,മുളകുപൊടി,ഉപ്പ് ഇവ ചേര്‍ക്കുക.വെള്ളം ഒഴിച്ച് കുക്കര്‍ അടച്ച് കൂടിയ ചൂടില്‍ വേവിക്കുക.പത്തു മിനിട്ട് വേവിക്കുക.അതിനുശേഷം കുക്കര്‍ തണുത്തുകഴിഞ്ഞ് തുറന്ന് എടുക്കുക.

No comments:

Post a Comment