Wednesday, December 2, 2009

മട്ടണ്‍ കുറുമ

മട്ടണ്‍ കുറുമ

ചേരുവകള്‍

  1. ആട്ടിറച്ചി -അര കിലോ
  2. സവാള -ഒരെണ്ണം
  3. ഉള്ളി -പത്തെണ്ണം
  4. വെളുത്തുള്ളി -മൂന്നല്ലി
  5. ഇഞ്ചി -1 കഷണം
  6. തൈര് -അര കപ്പ്
  7. കടുക് -അര ടീസ്പൂണ്‍
  8. ജീരകം -അര ടീസ്പൂണ്‍
  9. ഉലുവ -കാല്‍ ടീസ്പൂണ്‍
  10. മസാലപ്പൊടി -അര ടീസ്പൂണ്‍
  11. മല്ലിപ്പൊടി -അര ടീസ്പൂണ്‍
  12. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  13. മുളകുപൊടി -അര ടീസ്പൂണ്‍
  14. തക്കാളി -ചെറുത്‌ രണ്ട്
  15. മല്ലിയില -കുറച്ച്
  16. എണ്ണ -ആവശ്യത്തിന്
  17. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

ഇറച്ചി കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റിയ ശേഷം അതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയും അരച്ച് ചേര്‍ത്ത് 10 മുതല്‍ 14 വരെയുള്ള
ചേരുവകള്‍ ചേര്‍ത്ത് വഴറ്റണം.എണ്ണ തെളിയുമ്പോള്‍ ഇറച്ചിയും,ഉപ്പും,തൈരും ചേര്‍ത്ത് വേവിക്കുക.ഇറച്ചി
വേകുന്നതിന് ചൂടുവെള്ളം ഒഴിക്കാം.വെന്തു കഴിഞ്ഞാലുടന്‍ മല്ലിയില അരച്ചു ചേര്‍ക്കാം.

No comments:

Post a Comment