Thursday, December 17, 2009

പുലാവ്

പുലാവ്

ചേരുവകള്‍

ബസുമതി അരി -2 കപ്പ്
കാരറ്റ്,തക്കാളി,ഉരുളക്കിഴങ്ങ്
സവാള -1 വീതം
ഗ്രീന്‍ പീസ് -2 ടേബിള്‍ സ്പൂണ്‍
ബീന്‍സ് ചെറുതായി അരിഞ്ഞത് -3 എണ്ണം
ഏലക്ക -4
ഗ്രാമ്പു -4
പട്ട -1 ഇഞ്ച് നീളം
കുരുമുളക് -15
മഞ്ഞള്‍ -1 നുള്ള്
നെയ്യ് -4 ടീസ്പൂണ്‍
വെള്ളം -4 കപ്പ്
ഉപ്പ് -പാകത്തിന്

പാചകം ചെയ്യുന്ന വിധം

പ്രഷര്‍കുക്കര്‍ ചൂടാക്കി നെയ്യൊഴിച്ച് അതില്‍ സവാള അരിഞ്ഞതിട്ടു മൂപ്പിച്ച്,ഏലക്ക,പട്ട,ഗ്രാമ്പു,കുരുമുളക് ഇവയിട്ടു മണം വരുമ്പോള്‍ കാരറ്റ്,തക്കാളി,ഉരുളക്കിഴങ്ങ്,ബീന്‍സ് ഇവ അരിഞ്ഞതും ഗ്രീന്‍പീസും മഞ്ഞള്‍പ്പൊടിയും ഇട്ടു വഴറ്റുക.ഇതില്‍ വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ അരി കഴുകി
വാരിയത് വെള്ളമില്ലാതെ ഇടുക.അല്പം ഉപ്പും ചേര്‍ക്കുക.തിളയ്ക്കുമ്പോള്‍ തീ കുറച്ച് കുക്കറിന്റെ അടപ്പ് വെറുതെ അടച്ചു വെയ്ക്കുക.മുക്കാല്‍ വേവാകുമ്പോള്‍ വെയിറ്റ് ഇട്ട് അടയ്ക്കുക.5 മിനിട്ട് കഴിഞ്ഞ് ഓഫാക്കുക.
പ്രഷര്‍ പോകുമ്പോള്‍ തുറന്നെടുക്കുക.

No comments:

Post a Comment