Thursday, December 10, 2009

വെജിറ്റബിള്‍ ബോള്‍സ് മഞ്ജൂറിയന്‍

വെജിറ്റബിള്‍ ബോള്‍സ് മഞ്ജൂറിയന്‍

ചേരുവകള്‍

  1. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  2. ബീന്‍സ് വേവിച്ചത് -അര കപ്പ്
  3. കാരറ്റ് വേവിച്ചത് -അര കപ്പ്
  4. കാബേജു വേവിച്ചത് -അര കപ്പ്
  5. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -1 കപ്പ്
  6. കോണ്‍ ഫ്ലവര്‍ -2 ടേബിള്‍ സ്പൂണ്‍
  7. സോയാ സോസ് -1 ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. മൈദ -1 കപ്പ്
  10. സവാള ചെറുതായിഅരിഞ്ഞത് -1
  11. പച്ചമുളക് ചെറുതായി അരിഞ്ഞത് -4
  12. ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -1 ടീസ്പൂണ്‍
  13. ടൊമാറ്റോ സോസ് -2 ടീസ്പൂണ്‍
  14. ഉപ്പ് -പാകത്തിന്
  15. മല്ലിയില -അര കപ്പ്
  16. സോയാ സോസ് -1 ടീസ്പൂണ്‍
  17. എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ബീന്‍സ്,കാരറ്റ്,കാബേജ്‌ ഇവ വഴറ്റുക.5 മുതല്‍ 8 വരെയുള്ള ചേരുവകള്‍ കുഴച്ച് ഉരുളയാക്കി 10 മിനിട്ട് വെച്ചശേഷം മൈദയില്‍ ഇട്ട് ഉരുട്ടി വറുക്കുക.

ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് 10 മുതല്‍ 16 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കി ബോള്‍സ് ഇതിലിട്ട് ഇളക്കി അടച്ചു വെയ്ക്കുക.5 മിനിട്ട് കഴിഞ്ഞ് പാത്രത്തില്‍ കോരിയെടുത്തുപയോഗിക്കുക.

No comments:

Post a Comment