Friday, December 4, 2009

വാഴപ്പിണ്ടി അച്ചാര്‍

വാഴപ്പിണ്ടി അച്ചാര്‍

  1. വാഴപ്പിണ്ടി നൂലുകളഞ്ഞു ചെറുതായി അരിഞ്ഞത് - 250 ഗ്രാം
  2. പച്ചമുളക് കീറിയത് -6 എണ്ണം
  3. വെളുത്തുള്ളി അല്ലി -6 എണ്ണം
  4. ഇഞ്ചി -ചെറിയ ഒരു കഷണം
  5. കറിവേപ്പില -2 കതിര്‍പ്പ്
  6. വിനാഗിരി -1 കപ്പ്
  7. വെള്ളവും ഉപ്പും കൂടി തിളപ്പിച്ച്‌ ആറിച്ചത് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

വാഴപ്പിണ്ടി അരിഞ്ഞത് തിളച്ച വെള്ളത്തിലിട്ട് ഇളക്കി കൊടുക്കണം.പിണ്ടി വാടുമ്പോള്‍ അരിപ്പയില്‍ ഒഴിച്ച് പച്ചവെള്ളം ഒഴിച്ച് നന്നായി കടഞ്ഞ് വെള്ളം തോര്‍ത്തിയെടുക്കണം.പിണ്ടി തണുക്കുമ്പോള്‍ എല്ലാ ചേരുവകളും ചേര്‍ത്തിളക്കി കുപ്പിയിലാക്കി 2-3 ദിവസത്തിനുശേഷം ഉപയോഗിക്കുക.

കുറിപ്പ് :പാളയന്‍കോടന്‍ വാഴയുടെ പിണ്ടിയാണ് അച്ചാര്‍ ഉണ്ടാക്കാന്‍ നല്ലത് .

No comments:

Post a Comment