Friday, December 4, 2009

ആപ്പിള്‍ അച്ചാര്‍

ആപ്പിള്‍ അച്ചാര്‍

ചേരുവകള്‍

1.തൊലി കളയാത്ത ആപ്പിള്‍
കഷണങ്ങളായി അരിഞ്ഞത് -4 കപ്പ്
2. ഉപ്പ് -പാകത്തിന്
3. നല്ല ചുവപ്പുനിറമുള്ള മുളകുപൊടി -1 ടീസ്പൂണ്‍
കായം എണ്ണയില്‍ മൂപ്പിച്ചു പൊടിച്ചത് -അര ടീസ്പൂണ്‍
ഉലുവ വറുത്തു പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
4. നല്ലെണ്ണ -കാല്‍ കപ്പ്
5. കടുക് -1 ടീസ്പൂണ്‍
ഉലുവ -കാല്‍ ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
7. മുളകുപൊടി -1 ടീസ്പൂണ്‍
8. കറിവേപ്പില -കുറച്ച്
9. തിളപ്പിച്ചാറ്റിയ വെള്ളം -2 കപ്പ്

പാകം ചെയ്യുന്ന വിധം

ആപ്പിളില്‍ ഉപ്പും മൂന്നാമത്തെ ചേരുവകളും പുരട്ടി 2 മണിക്കൂര്‍ വെയ്ക്കുക.നല്ലെണ്ണയില്‍ 5 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചെറുതീയില്‍ മൂപ്പിക്കുക.മുളകുപൊടിയുടെ നിറം നഷ്ടമാകാതിരിയ്ക്കാന്‍ വെള്ളത്തില്‍
കുതിര്‍ത്തശേഷം ചേര്‍ക്കുക.2 കപ്പ് വെള്ളം ഇവയിലൊഴിച്ചു തിളയ്ക്കുമ്പോള്‍ അരപ്പ് പുരട്ടിവെച്ച ആപ്പിള്‍
ചേര്‍ത്തിളക്കി വായു കടക്കാതെ കുപ്പിയിലാക്കുക.സ്വാദിന് അല്പം പഞ്ചസാരയും പുളിയിലാത്ത ആപ്പിളെങ്കില്‍ 2 ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ക്കാം.

No comments:

Post a Comment