Friday, December 11, 2009

തക്കാളി മസാല കറി

തക്കാളി മസാല കറി

  1. തക്കാളി ചെറുതായി അരിഞ്ഞത് -4
  2. സവാള ചെറുതായി അരിഞ്ഞത് -2
  3. കറിമസാല പൊടി -1 ടീസ്പൂണ്‍
  4. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  5. മുളകുപൊടി -1 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  7. മല്ലിയില അരിഞ്ഞത് -കുറച്ച്
  8. കറിവേപ്പില,ഉപ്പ്,എണ്ണ -പാകത്തിന്
  9. വെളുത്തുള്ളി -4 അല്ലി
പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിക്കുക.സവാള അരിഞ്ഞതും കറിവേപ്പിലയും ഒരുവിധം വഴറ്റിയതിനുശേഷം 3 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക.അതില്‍ തക്കാളി
ചെറുതായി അരിഞ്ഞിട്ട് വെന്തുപോകാതെ ഇളക്കി എടുക്കുക.മല്ലിയില മുകളില്‍ വിതറുക.

No comments:

Post a Comment