Friday, December 4, 2009

സുല്‍ത്താനാ സ്റ്റീം പുഡ്ഡിംഗ്

സുല്‍ത്താനാ സ്റ്റീം പുഡ്ഡിംഗ്

ചേരുവകള്‍

  1. മുട്ട -4
  2. വെണ്ണ -150 ഗ്രാം
  3. കിസ്മിസ് -100 ഗ്രാം
  4. ബ്രാണ്ടി -2 ടീസ്പൂണ്‍
  5. പഞ്ചസാര പൊടിച്ചത് -200 ഗ്രാം
  6. റൊട്ടി -6 സ്ലൈസുകള്‍ (മൊരിഞ്ഞ വശം മാറ്റികളഞ്ഞ് പൊടിക്കണം.)
  7. മൈദ -2 ടീസ്പൂണ്‍
  8. ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
  9. പാല്‍ -കാല്‍ കപ്പ്
  10. വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
  11. പഞ്ചസാര കരിച്ചത് -3 ടീസ്പൂണ്‍ നിറച്ച്
സ്റ്റ്ര്‍ഡിന്
  1. കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍
  2. പാല്‍ -2 1/4 ടിന്‍
  3. പഞ്ചസാര -4 ടീസ്പൂണ്‍
  4. കോണ്‍ഫ്ലവര്‍ -6 ടീസ്പൂണ്‍
  5. കലക്കുവാനുള്ള പാല് -കാല്‍ കപ്പ്
  6. വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം

3 ടീസ്പൂണ്‍ പഞ്ചസാര അടുപ്പില്‍ വെച്ച് ബ്രൌണ്‍ നിറമാകുമ്പോള്‍ വാങ്ങി വെച്ച് കാല്‍ കപ്പ് വെള്ളം ഒഴിക്കുക.കിസ്മിസ് കഷണങ്ങളായി മുറിച്ച് 1 ടീസ്പൂണ്‍ ബ്രാണ്ടിയില്‍ ഒരു രാത്രി ഇട്ടു വെയ്ക്കുക.റൊട്ടി പൊടിച്ചതില്‍ 2 ടീസ്പൂണ്‍ മൈദ,ബേക്കിങ്ങ് പൌഡര്‍ എന്നിവയിട്ട് കൈകൊണ്ട് ഇളക്കുക.വെണ്ണയും പഞ്ചസാര പൊടിച്ചതും എഗ്ഗ് ബീറ്റര്‍ കൊണ്ട് നന്നായടിക്കുക.അതില്‍ ഓരോ മുട്ട വീതം ചേര്‍ത്ത് നന്നായടിക്കുക.

പിന്നിട് പഞ്ചസാര കരിച്ചത്,എസ്സന്‍സ്,റൊട്ടി,കിസ്മിസ്,മൈദ,ബേക്കിങ്ങ് പൌഡര്‍ ഇവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.അതിനുശേഷം കാല്‍ കപ്പ് പാലൊഴിച്ച് ഇളക്കുക.ഈ കൂട്ട് പ്രഷര്‍ കുക്കറിന്റെ മയം
പുരട്ടിയ തട്ടില്‍ ഒഴിച്ച് ബട്ടര്‍ പേപ്പര്‍ കൊണ്ട് മൂടി,റബ്ബര്‍ബാന്‍ഡിട്ടു ആവി വരുന്ന അപ്പച്ചെമ്പില്‍ വെച്ച് നല്ല തീയില്‍ ഒരു മണിക്കൂര്‍ സ്റ്റീം ചെയ്യുക.

കണ്ടന്‍സ്ഡ് മില്‍ക്ക്,പാല്‍,പഞ്ചസാര ഇവ ഒരു പാത്രത്തില്‍ ഒഴിച്ച് അടുപ്പില്‍ വെച്ച് തുടരെ ഇളക്കുക.
സ്പൂണില്‍ കൂടി ആവി വരുമ്പോള്‍ തീ കുറയ്ക്കണം.എന്നിട്ട് കോണ്‍ഫ്ലവറും പാലും നല്ലതുപോലെ യോജിപ്പിച്ചത്
ചേര്‍ത്ത് തുടരെ ഇളക്കുക.

കസ്റ്റ്ര്‍ഡ് കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങിവയ്ക്കുക.ആറിയതിനുശേഷം ഫ്രിഡ്ജില്‍ വെയ്ക്കുക.നല്ലതുപോലെ തണുത്തശേഷം പുഡ്ടിഗ്ഗില്‍ ഒഴിക്കുക.കശുവണ്ടി നെയ്യില്‍ വറുത്തുപൊടിച്ച് ഇതിന്റെ മീതെ വിതറാം.

No comments:

Post a Comment