Friday, December 4, 2009

പപ്പായ പുഡ്ഡിംഗ്

പപ്പായ പുഡ്ഡിംഗ്

ചേരുവകള്‍

  1. പഴുത്ത പപ്പായയുടെ ദശ -2 കപ്പ്
  2. പഞ്ചസാര -1 കപ്പ്
  3. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  4. പാല്‍ -1 കപ്പ്
  5. മുട്ട അടിച്ചത് -2
  6. വെണ്ണ -1 ടേബിള്‍ സ്പൂണ്‍
  7. മാരി ബിസ്കറ്റ് -10 എണ്ണം
പാകം ചെയ്യുന്ന വിധം

ഒരു പുഡ്ഡിംഗ് ട്രേയില്‍ ബിസ്ക്കറ്റു നിരത്തുക.1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക.ഈ മിശ്രിതം ബിസ്ക്കറ്റിന്റെ പുറത്തു ഒഴിച്ച് നിരത്തുക.ഇതു ആവിയില്‍ വെച്ച് വേവിച്ചെടുക്കുക.ആറുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുക.ഇത് നല്ല രുചികരമായ പുഡ്ഡിംഗ് ആണ്.

No comments:

Post a Comment