Friday, December 4, 2009

കരിക്ക് പുഡ്ഡിംഗ്

കരിക്ക് പുഡ്ഡിംഗ്

ചേരുവകള്‍

  1. ചൈനാഗ്രാസ് -10 ഗ്രാം
  2. വെള്ളം -1 കപ്പ്
  3. കരിക്കന്‍ വെള്ളം -1 കപ്പ്
  4. കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍
  5. പാല്‍ (കണ്ടന്‍സ്ഡ് മില്‍ക്കിന്റെ) -1 ടിന്‍
  6. പഞ്ചസാര -6 ടീസ്പൂണ്‍
  7. കരിക്കിന്റെ ഉള്‍ഭാഗം ചുരണ്ടിയെടുത്തത് -1 കപ്പ്
  8. തേങ്ങ ചിരണ്ടിയത് -കാല്‍ കപ്പ്

ചൈനാഗ്രാസ് ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തതിനുശേഷം ചെറുതീയില്‍ വെച്ച് ഉരുക്കുക.അടുപ്പില്‍ നിന്ന് വാങ്ങി കരിക്കിന്‍വെള്ളം ഒഴിക്കുക.വേറൊരു പാത്രം ചെറുതീയില്‍ വെച്ച് പാലും കണ്ടന്‍സ്ഡ് മില്‍ക്കും
5 ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ നിന്ന് വാങ്ങി ഒരു പരന്ന കണ്ണാടിപാത്രത്തിലേയ്ക്ക് അരിച്ചൊഴിക്കുക.അതിന് മുകളില്‍ ചീകിയെടുത്ത കരിക്കിന്റെ ഉള്‍ഭാഗം വിതറി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.
തേങ്ങ തിരുമ്മിയതും ബാക്കിയുള്ള പഞ്ചസാരയും ചെറുതീയില്‍ വറുത്തെടുത്തു പുഡ്ടിങ്ങിന്റെ മുകളില്‍
വിതറുക.

No comments:

Post a Comment