Saturday, December 12, 2009

ഫിഷ്മോളി

ഫിഷ്മോളി

ചേരുവകള്‍

  1. നെയ്മീന്‍ വലിയ കഷണങ്ങളാക്കിയത് -അര കിലോ
  2. നാലായി മുറിച്ച തക്കാളി -6
  3. രണ്ടായി കീറിയ പച്ചമുളക് -6
  4. ചെറുതായി അരിഞ്ഞ ഇഞ്ചി -1 കഷണം
  5. നീളത്തിലരിഞ്ഞ സവാള -2 എണ്ണം
  6. തേങ്ങയുടെ ഒന്നാംപാല്‍ -ഒന്നര കപ്പ്
  7. തേങ്ങയുടെ രണ്ടും മൂന്നും പാല്‍ -4 കപ്പ്
  8. മല്ലിയില,കറിവേപ്പില,ഉപ്പ്,എണ്ണ -പാകത്തിന്
  9. വറ്റല്‍മുളക് -2
  10. കടുക് -അര ടീസ്പൂണ്‍
  11. നാരങ്ങാനീര് -1 എണ്ണത്തിന്റെ
പാകം ചെയ്യുന്ന വിധം

നെയ്മീന്‍ വൃത്തിയാക്കി ഉപ്പും നാരങ്ങാനീരും പുരട്ടി അരമണിക്കൂര്‍ വെച്ചശേഷം വെളിച്ചെണ്ണയില്‍ മുക്കാല്‍
മൂപ്പില്‍ വറുത്തു കോരുക.ഒരു ചീനച്ചട്ടിയില്‍ 3 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക.പച്ചമുളക്,ഇഞ്ചി ഇവയും ഇട്ടു വഴലുമ്പോള്‍ ഒരു ചട്ടിയിലാക്കുക.രണ്ടും മൂന്നും പാലൊഴിച്ചു തക്കാളിയും മീന്‍ കഷണങ്ങളും ഇട്ടു വേവിക്കുക.തിളച്ച ശേഷം ഉപ്പ് ചേര്‍ക്കുക.ഇതു കുറുകി വരുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളക്കുന്നതിനുമുമ്പ് വാങ്ങുക.ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില,വറ്റല്‍മുളക് ഇവയിട്ടു താളിച്ച്‌ മീന്‍കറിയില്‍ ഒഴിച്ച് മല്ലിയില വിതറി അടച്ചുവെയ്ക്കുക.ചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment