Thursday, December 3, 2009

ചിക്കന്‍ പഫ്സ്

ചിക്കന്‍ പഫ്സ്

ചേരുവകള്‍

  1. വേവിച്ച് പിച്ചിക്കീറിയ ചിക്കന്‍ - 2 കപ്പ്
  2. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  3. മൈദ -2 കപ്പ്
  4. സവാള ചെറുതായി അരിഞ്ഞത് -2
  5. ഇഞ്ചി , വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍ വീതം
  6. ഗരം മസാല -അര ടേബിള്‍ സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -അര ടേബിള്‍ സ്പൂണ്‍
  8. മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
  9. കുരുമുളകുപൊടി -അര ടേബിള്‍ സ്പൂണ്‍
  10. മല്ലിയില,ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

മൈദയും 2 ടേബിള്‍ സ്പൂണ്‍ എണ്ണയും ഉപ്പും വെള്ളവുമൊഴിച്ചു ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക.വഴന്നു കഴിയുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക.മണം വരുമ്പോള്‍ പൊടികളും ഉപ്പും ചിക്കനും ചേര്‍ത്ത് തോര്‍ത്തി വാങ്ങുക.മാവ് കുറേശ്ശെ എടുത്തു പരത്തി ഈ കൂട്ടു വെച്ച് ഒട്ടിച്ച് ചൂടായ എണ്ണയില്‍ വറുത്തു കോരുക.

No comments:

Post a Comment