പടവലങ്ങാക്കൂട്ട്
- കടലപരിപ്പ് -100 ഗ്രാം
- ജീരകം -1 ടീസ്പൂണ്‍
- പടവലങ്ങാ -1
- വറ്റല്‍മുളക് -5
- പഴുത്ത തക്കാളി -2
- എണ്ണ -ആവശ്യത്തിന്
- കടുക് -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- മല്ലിയില -ആവശ്യത്തിന്
കടലപരിപ്പ് ഒരു മണിക്കൂര്‍ വെള്ളത്തില്‍ നല്ലതുപോലെ കുതിര്‍ക്കുക.കുതിര്‍ത്തെടുത്ത കടലപ്പരിപ്പ്,വറ്റല്‍മുളക്,ജീരകവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.പടവലങ്ങയും തക്കാളിയും ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടുമ്പോള്‍ അതില്‍ തക്കാളിയും പടവലങ്ങയും മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി മൂടി വെച്ച് വേവിക്കുക.വെന്താലുടന്‍
കടലപരിപ്പ് അതിലിട്ട് വഴറ്റുക. അത് നന്നായി പിടിച്ചുകഴിഞ്ഞാല്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.
No comments:
Post a Comment