Tuesday, December 1, 2009

കോഴി-കോഴിമുട്ടക്കറി

കോഴി-കോഴിമുട്ടക്കറി

ചേരുവകള്‍

  1. കോഴി -600 ഗ്രാം
  2. കോഴിമുട്ട (പുഴുങ്ങിയത്) -20 എണ്ണം
  3. സവാള -500 ഗ്രാം
  4. പച്ചമുളക് -40 എണ്ണം
  5. ഉള്ളി അരച്ചത്‌ -1 കഷണം
  6. വെളുത്തുള്ളി അരച്ചത്‌ -1 കുടം
  7. തക്കാളി -250 ഗ്രാം
  8. മുളകുപൊടി -2 ടീസ്പൂണ്‍
  9. ഗരം മസാല -1 നുള്ള്
  10. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  11. മല്ലിയില,പുതിനയില,കറിവേപ്പില -ആവശ്യത്തിന്
  12. ഉപ്പ് -പാകത്തിന്
  13. വെളിച്ചെണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

കോഴി നല്ലതുപോലെ വൃത്തിയാക്കി കഴുകി അതിന്റെ ഉള്ളിലും പുറത്തും അല്പം മഞ്ഞള്‍പ്പൊടിയും ,
മുളകുപൊടിയും, ഉപ്പും പുരട്ടി വെയ്ക്കുക.

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,ഉപ്പ് ഇവ ചേര്‍ത്ത് വഴറ്റുക.അതില്‍ 7 മുതല്‍ 11 വരെയുള്ള ചേരുവകളും കൂടി ചേര്‍ത്ത് വഴറ്റുക. കോഴിയുടെ ഉള്ളില്‍ 2 ടേബിള്‍ സ്പൂണ്‍ മസാലയും പുഴുങ്ങി തോടുകളഞ്ഞ മുട്ടകളും ചേര്‍ത്ത് നിറയ്ക്കുക.ബാക്കി വന്ന മസാലയില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് നിറച്ചുവെച്ച കോഴി ഇട്ട് അടച്ച് മുക്കാല്‍ ഭാഗം വേവാകുന്നതുവരെ വേവിക്കുക.
ഈ കോഴിയെ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.പൊരിച്ച കോഴിയെ വീണ്ടും കോഴി വേവിച്ച മസാലയില്‍
ഇട്ട് ഗ്രേവി നന്നായി വേവാകുന്നതുവരെ വേവിക്കുക.

No comments:

Post a Comment