Tuesday, December 1, 2009

ചിക്കന്‍ ശ്വേഷുവാന്‍

ചിക്കന്‍ ശ്വേഷുവാന്‍

ചേരുവകള്‍

1.കോഴികഷണം എല്ല് ഇല്ലാതെ
ചെറുതായി മുറിച്ചത് -അര കിലോ
2. ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
3. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
4. വലിയ ഉള്ളി ചെറുതായി അരിഞ്ഞത് -3 ടേബിള്‍ സ്പൂണ്‍
5. എണ്ണ -1 ടേബിള്‍ സ്പൂണ്‍
6. പഞ്ചസാര -10 ഗ്രാം
7. ചില്ലിസോസ് -1 ടേബിള്‍ സ്പൂണ്‍
8. ടൊമാറ്റോ സോസ് -2 ടേബിള്‍ സ്പൂണ്‍
9. സോയാ സോസ് -4 ടേബിള്‍ സ്പൂണ്‍
10. അജിനോമോട്ടോ -1 നുള്ള്
11. ഉപ്പ്,കുരുമുളക് -(രുചിക്ക്)

പാകം ചെയ്യുന്ന വിധം

ഒരു ടേബിള്‍ സ്പൂണ്‍ സോയാസോസ്,2 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലവര്‍, 2 ടേബിള്‍സ്പൂണ്‍ മൈദ,ഒരു
നുള്ള് അജിനോമോട്ടോ,ഒരു നുള്ള് കുരുമുളകുപൊടി,പാകത്തിന് ഉപ്പ് ഇതെല്ലാം കൂടി നല്ലതുപോലെ ഇളക്കി
കോഴിക്കഷണങ്ങള്‍ അതിലിട്ട് 20 മിനിട്ട് വെയ്ക്കുക.കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്തെടുക്കുക.വേറൊരു
പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ പഞ്ചസാരയിട്ട് ഇളക്കി ബ്രൌണ്‍കളര്‍ ആക്കിയതിനുശേഷം 2,3,4 ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക.ഇത് ബ്രൌണ്‍കളര്‍ ആകുമ്പോള്‍ 7,8 ചേരുവകള്‍ ചേര്‍ക്കുക.പിന്നിട് അജിനോമോട്ടോ,കുരുമുളക്,ഉപ്പ് എന്നിവ ചേര്‍ക്കുക.ഇതെല്ലാം കൂടി 100 മില്ലി വെള്ളം ചേര്‍ത്ത് നല്ലതുപോലെ
ഇളക്കുക.ഇതില്‍ കോഴിക്കഷണങ്ങള്‍ ഇട്ട് 1 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലവര്‍ വിതറി 5 മിനിട്ട് ചെറുതീയില്‍ വെയ്ക്കുക.ഇത് നല്ലൊരു പാത്രത്തിലേയ്ക്ക് മാറ്റി കാരറ്റും കാപ്സിക്കവും കാബേജിലയും ഉപയോഗിച്ച് അലങ്കരിക്കുക.നൂഡില്‍സിന്റെ കൂടെയും ചൈനീസ്ഫ്രൈഡ് റൈസിന്റെ കൂടെയും കഴിക്കാന്‍ നല്ലതാണ് .

No comments:

Post a Comment