Wednesday, December 9, 2009

ഗ്രീന്‍പീസ്‌ ഫ്രൈ

ഗ്രീന്‍പീസ്‌ ഫ്രൈ

ചേരുവകള്‍

  1. ഗ്രീന്‍ പീസ് വേവിച്ചത് -2 കപ്പ്
  2. സവാള ചെറുതായി അരിഞ്ഞത് -2
  3. ടൊമാറ്റോ ചെറുതായി അരിഞ്ഞത് -2
  4. മുളകുപൊടി -1 ടീസ്പൂണ്‍
  5. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  7. ഗരംമസാല -അര ടീസ്പൂണ്‍
  8. എണ്ണ -3 ടേബിള്‍ സ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. മല്ലിയില -കുറച്ച്
പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച് സവാളയിട്ട്‌ നനായി വഴറ്റുക.ടോമാറ്റോയും ഇട്ട് നന്നായി യോജിച്ചുകഴിയുമ്പോള്‍ പൊടികളും ഇട്ട് ഉപ്പും ചേര്‍ക്കുക.ഇതില്‍ 2 കപ്പ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ ഗ്രീന്‍ പീസ് ഇടുക.കറി തോര്‍ന്നുകഴിയുമ്പോള്‍ വാങ്ങി മല്ലിയില മുകളില്‍ ഇടുക.

No comments:

Post a Comment