മഞ്ഞുതുള്ളി
ചേരുവകള്‍
- ബസുമതി അരി -1 കപ്പ്
- വെള്ളം -2 കപ്പ്
- പാല് -മൂന്നര കപ്പ്
- പഞ്ചസാര -ഒന്നര കപ്പ്
- ഉപ്പ് -1 നുള്ള്
- തിരുമ്മിയ തേങ്ങ -അര കപ്പ്
- വാനില എസ്സന്‍സ് -2 ടീസ്പൂണ്‍
- ചെറിപ്പഴം -10 എണ്ണം
ആദ്യം വെള്ളം തിളപ്പിച്ച് അരിയും ഉപ്പും ഇടുക.തീ കുറച്ച് 15 മിനിട്ട് വേവിച്ച് വെള്ളം തോര്‍ത്തി വെയ്ക്കുക.രണ്ടാമതായി 3 കപ്പ് പാലും അര കപ്പ് പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക.വേവിച്ച ചോറ് ചേര്‍ത്ത് അടച്ചു വെച്ച് കുറുകുന്നതുവരെ വേവിക്കുക.ഇടയ്ക്കിടെ ഇളക്കികൊടുക്കുക.വാങ്ങിയശേഷം തേങ്ങാപ്പീരയും പഞ്ചസാരയും വാനില എസ്സെന്‍സ്സും ചേര്‍ക്കുക.അതിനുശേഷം അര കപ്പ് പഞ്ചസാരയും
2 ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പീരയും ചേര്‍ത്ത് ബ്രൌണ്‍ നിറം ആകുന്നതുവരെ വറുക്കുക.വാങ്ങി തണുപ്പിച്ച്
പൊടിച്ചെടുക്കുക.ഭംഗിയുള്ള ഗ്ലാസ്പാത്രത്തിന്റെ അടിയില്‍ തേങ്ങാവറുത്തത് പകുതി നിരത്തുക.അതിന് പുറത്ത്
ചോറ് നിരത്തി ബാക്കി വറുത്ത തേങ്ങാപ്പീര നിരത്തുക.വീണ്ടും അതിനുമുകളില്‍ ചോറ് നിരത്തുക.ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.ചെറി കുറുകെ മുറിച്ച് പുഡ്ഡിങ്ങിന്റെ പുറത്തുവെച്ച് അലങ്കരിക്കുക.
No comments:
Post a Comment