Saturday, December 12, 2009

ഗ്രില്‍ഡ് ഫിഷ്‌

ഗ്രില്‍ഡ് ഫിഷ്‌

ചേരുവകള്‍

1.നെയ്മീന്‍ അര ഇഞ്ച് കനത്തിലും
6 ഇഞ്ച് നീളത്തിലും കീറിയത് -അര കിലോ
2. നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
3.കുരുമുളകുപൊടി -1 ടീസ്പൂണ്‍
4. കടുകുപൊടി -1 ടേബിള്‍ സ്പൂണ്‍
5. കടലമാവ് -2 ടേബിള്‍ സ്പൂണ്‍
6.ഉപ്പ് -പാകത്തിന്
7.കാരറ്റ് വേവിച്ച് നീളത്തില്‍
അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
8. ബീന്‍സ് വേവിച്ച് നീളത്തില്‍
അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
9. എണ്ണ -2 ടേബിള്‍ സ്പൂണ്‍


പാകം ചെയ്യുന്ന വിധം

2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ അല്പം വെള്ളത്തില്‍ കുഴച്ചു മീനില്‍ പുരട്ടി ഒരു മണിക്കൂര്‍
വെയ്ക്കുക.ചൂടാക്കിയ ദോശക്കല്ലില്‍ എണ്ണയൊഴിച്ച് മീന്‍ കഷണങ്ങള്‍ നിരത്തി ഒരു പാത്രം കൊണ്ട്‌ മൂടുക.ഒരു വശം മൂത്തശേഷം മറ്റേ വശവും മൂപ്പിച്ചെടുക്കുക.ഈ മീന്‍ കഷണങ്ങള്‍ ഒരു പ്ലേറ്റില്‍ നിരത്തി വശങ്ങളില്‍ കാരറ്റും ബീന്‍സും വെച്ചു കുരുമുളകുപൊടിയും ഉപ്പും വിതറി ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment