Tuesday, December 15, 2009

ലോബ്സ്റ്റെര്‍ മസാല

ലോബ്സ്റ്റെര്‍ മസാല

ചേരുവകള്‍

  1. ലോബ്സ്റ്റെര്‍ -2 എണ്ണം (500 ഗ്രാം)(ഒരു പ്രത്യേകതരം കൊഞ്ച്)
  2. ചുവന്നമുളക് -10 ഗ്രാം
  3. വെളുത്തുള്ളി -10 ഗ്രാം
  4. ഇഞ്ചി -10 ഗ്രാം
  5. ജീരകം -1 ടീസ്പൂണ്‍
  6. മഞ്ഞള്‍ -ഒരു വലിയ നുള്ള്
  7. കടുക് -1 ടീസ്പൂണ്‍
  8. ഗ്രാമ്പു,ഏലക്ക -2 എണ്ണം വീതം
  9. കുരുമുളക് -5 എണ്ണം
  10. സവാള -150 ഗ്രാം
  11. ടൊമാറ്റോ -250 ഗ്രാം
  12. എണ്ണ -50 മി.ലി.
  13. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

2 മുതല്‍ 10 വരെയുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കുക.ഇത് എണ്ണ ചൂടാക്കി അതിലിട്ട് എണ്ണ തെളിയുന്നതുവരെ വഴറ്റുക.എണ്ണ തെളിഞ്ഞാല്‍,ലോബ്സ്റ്റെര്‍ ഇടുക.കഷണിച്ചു വെച്ചിരിയ്ക്കുന്ന ടോമാറ്റോയും
ചേര്‍ത്ത് നന്നായി ഇളക്കുക.പാകത്തിന് ഉപ്പും ചേര്‍ത്ത് 3-4 മിനിട്ട് വേവിക്കുക.ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടി ഒഴിച്ചുകൊടുക്കാം.

No comments:

Post a Comment