Thursday, December 10, 2009

വാഴക്കുടപ്പന്‍ തോരന്‍

വാഴക്കുടപ്പന്‍ തോരന്‍

  1. അരിഞ്ഞ കുടപ്പന്‍ -2 കപ്പ്
  2. ചുരണ്ടിയ തേങ്ങ -1 കപ്പ്
  3. മുളകുപൊടി -ഒന്നര കപ്പ്
  4. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  5. ചെറിയ ഉള്ളി -2 ചെറുതായി അരിഞ്ഞത്
  6. വറുത്ത അരി -2 ടീസ്പൂണ്‍
  7. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

കുടപ്പന്‍ അഥവാ വാഴക്കൂമ്പ് പുറമെയുള്ള നാലഞ്ച് പോളകള്‍ നീക്കം ചെയ്യുക.പിന്നിട് കഴുകി തുടച്ച്
കടഭാഗം താഴെ പിടിച്ച് തുമ്പ് മുതല്‍ കൊത്തിയരിയുക.ഇതില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് നന്നായി തിരുമ്മിവെയ്ക്കുക.പാളയന്‍ തോടന്റെയും ഏത്തവാഴയുടെയും കുടപ്പന്‍,തോരനുപയോഗിക്കാം.

വെളിച്ചെണ്ണ തിരുമ്മി വെച്ച കുടപ്പനില്‍ തിരുമ്മിയ തേങ്ങ,അരിഞ്ഞ ഉള്ളി,മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ഇവ ചേര്‍ത്ത് തിരുമ്മി വെയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാല്‍ വറുത്ത അരിയും ചേര്‍ത്ത് തയ്യാറാക്കി വെച്ച കുടപ്പന്‍ കുടഞ്ഞിട്ട് അല്പം വെള്ളം തളിച്ച് തട്ടിപ്പൊത്തി വെച്ചിട്ട് (10 സെക്കന്ട്ടോളം സമയം)ചിക്കിത്തോര്‍ത്തി എടുക്കുക.

No comments:

Post a Comment