Friday, December 4, 2009

തണ്ണിമത്തന്‍ പുഡ്ഡിംഗ്

തണ്ണിമത്തന്‍ പുഡ്ഡിംഗ്

ചേരുവകള്‍

തണ്ണിമത്തന്റെ നീര് -2 കപ്പ്
റൊട്ടിപ്പൊടി -1 കപ്പ്
പഞ്ചസാര -2
മുട്ട -2
തണ്ണിമത്തന്റെ
മധുരമുള്ള ഭാഗം -1 കപ്പ്
ജാതിക്കാപ്പൊടി -1 നുള്ള്
പാല്‍ -1 കപ്പ്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ തണ്ണിമത്തന്റെ നീരൊഴിച്ചു പഞ്ചസാരയും കൂട്ടി അടുപ്പില്‍ വെയ്ക്കുക.ഇളക്കി കുറുകുമ്പോള്‍ പാലും റൊട്ടിപ്പൊടിയും ചേര്‍ത്തിളക്കുക.മുട്ട നന്നായി അടിച്ച് ഇതില്‍ ചേര്‍ത്തിളക്കി വാങ്ങി
തണ്ണിമത്തന്റെ ദശയുള്ള ഭാഗവും ജാതിക്കാപൊടിയും ചേര്‍ത്തിളക്കുക.ഇത് നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിച്ച്
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുക.

No comments:

Post a Comment