Tuesday, December 15, 2009

മീന്‍ പുളിയില

മീന്‍ പുളിയില

ഏതെങ്കിലും ചെറിയമീന്‍ -അര കിലോ
അധികം പാകമാകാത്ത
പുളിയില -കാല്‍ കിലോ
പച്ചമുളക് -5 എണ്ണം
ഇഞ്ചി -അര കഷണം
തേങ്ങ -1 മുറി
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -1 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മീന്‍ വൃത്തിയാക്കി കഴുകിയെടുക്കുക.തേങ്ങ,പുളിയില,ഇഞ്ചി,പച്ചമുളക്,ഉപ്പ് ഇവ നന്നായി അരച്ചെടുക്കുക.ഈ അരപ്പ് വെളിച്ചെണ്ണ ചേര്‍ത്ത് മീനില്‍ കൂട്ടിയിളക്കുക.ഇതൊരു വാഴയിലയില്‍ നന്നായി പരത്തുക.ഇതിന്റെ പുറത്ത് മറ്റൊരില വെച്ച് കമഴ്ത്തി മൂടുക.ദോശക്കല്ലിലോ ചീനച്ചട്ടിയിലോ വറകലത്തിലോ
തീ താഴ്ത്തി വെച്ച് ചുട്ടെടുക്കുക.മറിച്ചും തിരിച്ചും ഇട്ട് വേവിച്ചെടുക്കണം.ഇലയുടെ അടിഭാഗം കത്തുമ്പോള്‍ വീണ്ടും ഒന്നു രണ്ടു പ്രാവശ്യം ഇല മാറ്റി വെച്ച് വേവുന്നതു വരെ ചുട്ടെടുക്കുക.

No comments:

Post a Comment