Thursday, December 3, 2009

ചിക്കന്‍ കാഷ്യൂ കറി (ശ്രീലങ്കന്‍)

ചിക്കന്‍ കാഷ്യൂ കറി (ശ്രീലങ്കന്‍)

ചേരുവകള്‍

 1. കോഴി എട്ടായി നുറുക്കിയത് -1 കിലോ
 2. ഉപ്പ്,കുരുമുളകുപൊടി -ആവശ്യത്തിന്
 3. enna -3 ടേബിള്‍ സ്പൂണ്‍
 4. ഉലുവ -2 ടേബിള്‍ സ്പൂണ്‍
 5. സവാള അരിഞ്ഞത് -300 ഗ്രാം
 6. പച്ചമുളക് അരിഞ്ഞത് -12
 7. വെളുത്തുള്ളി അരിഞ്ഞത് -12 അല്ലി
 8. ഗ്രാമ്പു,ഏലക്കാപ്പൊടി - ഓരോ നുള്ള്
 9. കറിവേപ്പില -1 തണ്ട്
 10. പട്ട -1 കഷണം
 11. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
 12. മുളക് പേസ്റ്റ് -1 ടീസ്പൂണ്‍
 13. കുറുകിയ തേങ്ങാപ്പാല്‍ -3 തേങ്ങാപ്പാല്‍
 14. കറിപ്പൊടി -3 ടീസ്പൂണ്‍
 15. അണ്ടിപരിപ്പ് -500 ഗ്രാം
 16. ഗ്രീന്‍പീസ് -200 ഗ്രാം
 17. തേങ്ങയുടെ രണ്ടാം പാല്‍ -3 കപ്പ്
പാകം ചെയ്യുന്ന വിധം

ഉപ്പും കുരുമുളകുപൊടിയും ഇറച്ചിയില്‍ പുരട്ടി വെയ്ക്കുക.എണ്ണ ചൂടാക്കി 4 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക.10 മുതല്‍ 14 വരെയുള്ള ചേരുവകളും ചേര്‍ക്കുക.ഇറച്ചിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ 15 മുതല്‍ 17 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വേവുന്നതുവരെ വേവിക്കുക.അണ്ടിപരിപ്പ് കുറച്ചുസമയം കൂടി വേവിക്കണം.

No comments:

Post a Comment