Thursday, December 3, 2009

ചപ്പാത്തി വെജിറ്റബിള്‍ മീറ്റ് കറി

ചപ്പാത്തി വെജിറ്റബിള്‍ മീറ്റ് കറി

ചേരുവകള്‍

മയമുള്ള ചപ്പാത്തി വട്ടത്തില്‍
മുറിച്ചത് -2 എണ്ണം
കാരറ്റ് കനം കുറച്ച് അരിഞ്ഞത് -അര കപ്പ്
ബീന്‍സ് അരിഞ്ഞത് -അര കപ്പ്
വേവിച്ച ഇറച്ചി -1 കപ്പ്
പട്ട -1 കഷണം
ഗ്രാമ്പു -2 എണ്ണം
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 കഷണം
പച്ചമുളക് -2 എണ്ണം
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

കാരറ്റ്,ബീന്‍സ് ഇവ ആവിയില്‍ വേവിക്കുക.ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് പട്ട,ഗ്രാമ്പു,കുരുമുളകുപൊടി,ഇഞ്ചി ഇവ വഴറ്റുക.ഒടുവില്‍ പച്ചക്കറികളും വഴറ്റിയവയും ഇട്ട്,ഇറച്ചി,ചപ്പാത്തി ഇവ ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കുക.കുറുകുമ്പോള്‍ കറിവേപ്പില,മല്ലിയില ഇവ തൂകി ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment