Friday, December 11, 2009

മീന്‍ തേങ്ങാപ്പാലില്‍ വേവിച്ചത്

മീന്‍ തേങ്ങാപ്പാലില്‍ വേവിച്ചത്

ചേരുവകള്‍

  1. മീന്‍ -1 കിലോ
  2. പച്ചമാങ്ങ -2
  3. ചുവന്നുള്ളി -150 ഗ്രാം
  4. പച്ചമുളക് -8
  5. ഇഞ്ചി -1 ചെറിയ കഷണം
  6. കറിവേപ്പില -2 കതിര്‍പ്പ്
  7. മുളകുപൊടി -3 ടീസ്പൂണ്‍
  8. മല്ലിപ്പൊടി -4 ടീസ്പൂണ്‍
  9. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  10. തേങ്ങ -1 മുറി
  11. വെളിച്ചെണ്ണ -ആവശ്യത്തിന്
  12. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മീന്‍ചട്ടിയില്‍ പകുതി ചുവന്നുള്ളി അരിഞ്ഞതും 4 മുതല്‍ 9 വരെയുള്ള ചേരുവകള്‍ എല്ലാം ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് നന്നായി തിരുമ്മി വെയ്ക്കുക. മീന്‍ കഷണങ്ങളും മാങ്ങാ നീളത്തില്‍ അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മെല്ലെ ഒന്നുകൂടി തിരുമ്മുക.തേങ്ങ തിരുമ്മിയത്‌ അരച്ച് അര കപ്പ് ഒന്നാംപ്പാല്‍
മാറ്റി വെയ്ക്കുക.രണ്ടും മൂന്നും പാലില്‍ മീന്‍ കഷണങ്ങളിട്ട് വേവിക്കുക.വെന്തുകഴിയുമ്പോള്‍ ഒന്നാംപ്പാല്‍
ചേര്‍ത്തു വാങ്ങുക.മാറ്റി വെച്ച ചുവന്നുള്ളി ചെറുതായി അരിഞ്ഞത് വെളിച്ചെണ്ണയില്‍ മൂപ്പിച്ച് കറിയുടെ മീതെ
ഇടുക.

No comments:

Post a Comment