Wednesday, December 16, 2009

മസാല ചില്ലി ഫിഷ്‌

മസാല ചില്ലി ഫിഷ്‌

  1. മീന്‍ കഷണങ്ങള്‍ -അര കിലോ
  2. വെളിച്ചെണ്ണ -2 കപ്പ്
  3. വെളുത്തുള്ളി ചതച്ചത് -5 അല്ലി
  4. മല്ലിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  6. സവാള അരിഞ്ഞത് -3
  7. പച്ചമുളക് അരിഞ്ഞത് -12
  8. തക്കാളി അരിഞ്ഞത് -2
  9. ഉപ്പ് -പാകത്തിന്
  10. മല്ലിയില അരിഞ്ഞത് -കുറച്ച്
പാകം ചെയ്യുന്ന വിധം

ചുവടുകട്ടിയുള്ള പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി,മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി ഇവ വഴറ്റി സവാള,പച്ചമുളക്,തക്കാളി ഇവ അരച്ചതും മീന്‍ കഷണങ്ങളും ഉപ്പും ചേര്‍ത്ത് വേവിക്കുക.വെന്ത് എണ്ണ മുകളില്‍ തെളിയുമ്പോള്‍ മല്ലിയില തൂകുക.

No comments:

Post a Comment