Friday, December 11, 2009

മൊസൈക് മസാല

മൊസൈക് മസാല

ചേരുവകള്‍

1.പനീര്‍ ചതുരമാക്കി എണ്ണയില്‍
വറുത്തത്‌ -1 കപ്പ്
2.ചെറുതായി അരിഞ്ഞ സവാള -1 കപ്പ്
3. പച്ച നിറത്തിലുള്ള ചീരയില
വേവിച്ചരച്ചത് -1 കപ്പ്
4. മഷ്റൂം വേവിച്ചത് -1 കപ്പ്
5.നീളത്തിലരിഞ്ഞ കാരറ്റ്
വേവിച്ചത് -1 കപ്പ്
5. മുളകുപൊടി -1 ടീസ്പൂണ്‍
6. ടൊമാറ്റോ അരച്ചത്‌ -1 കപ്പ്
8. പഞ്ചസാര -1 ടീസ്പൂണ്‍
9. അജിനോമോട്ടോ -1 നുള്ള്
10. ഗരം മസാല -അര ടീസ്പൂണ്‍
11. മുളകുപൊടി -1 ടീസ്പൂണ്‍
12.മല്ലിയില -കുറച്ച്
13.എണ്ണ,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക.ഇതില്‍ ചീരയില,കാരറ്റ്,മഷ്റൂം ഇട്ടിളക്കുക.5 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കി ഉപ്പും അരകപ്പ് വെള്ളവും ഒഴിച്ച് ഇളക്കി വാങ്ങുക.ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുളക് പൊടിയിട്ടു വാങ്ങുക.ഇതു കറിയുടെ മുകളില്‍ നിരത്തി ഒഴിക്കുക.മല്ലിയില തൂകുക.

No comments:

Post a Comment