Friday, December 11, 2009

ബനാന റൈറ്റാ

ബനാന റൈറ്റാ

ചേരുവകള്‍

  1. തൈര് -500 മി.ലി.
  2. ഉരുക്കിയ നെയ്യ് -2 ടേബിള്‍ സ്പൂണ്‍
  3. കടുക് -അര ടീസ്പൂണ്‍
  4. നിലക്കടല ചെറുതാക്കിയത് -1 ടേബിള്‍ സ്പൂണ്‍
  5. ബദാം -2 ടേബിള്‍ സ്പൂണ്‍
  6. പച്ചമുളക് ചെറുതായി അരിഞ്ഞത് -അര ടേബിള്‍ സ്പൂണ്‍
  7. ജീരകം -അര ടീസ്പൂണ്‍
  8. ഏത്തയ്ക്ക കട്ടിയുള്ള കഷണങ്ങളായി
    മുറിച്ചത് -3 എണ്ണം
  9. ഗരം മസാല -അര ടീസ്പൂണ്‍
  10. മല്ലിയില ചെറുതായി അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് കടുകിടുക.കടുക് പൊട്ടാന്‍ തുടങ്ങുമ്പോള്‍ 4 മുതല്‍ 7 വരെയുള്ള ചേരുവകള്‍
ചേര്‍ക്കുക.1-2 മിനിട്ട് നേരം വേവിക്കുക.അതിനുശേഷം ഏത്തയ്ക്കാ കഷണങ്ങള്‍ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക.ഈ മിശ്രിതം തൈരിലേയ്ക്കൊഴിച്ചു മല്ലിയില ചേര്‍ത്ത് വിളമ്പുക.

No comments:

Post a Comment