Tuesday, December 15, 2009

പ്രോണ്‍ കട് ലറ്റ്

പ്രോണ്‍ കട് ലറ്റ്

വലിയ കൊഞ്ച് വേവിച്ചത് -അര കിലോ
ചെറുതായി അരിഞ്ഞ സവാള -2 എണ്ണം
ഇഞ്ചി,വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂണ്‍
വേവിച്ച്ഉടച്ച ഉരുളക്കിഴങ്ങ് -2
പെരുംജീരകപ്പൊടി -അര ടീസ്പൂണ്‍
മുട്ട -2
റൊട്ടിപ്പൊടി -1 കപ്പ്
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ഇഞ്ചി,വെളുത്തുള്ളി,സവാള,പച്ചമുളക് ഇവ വഴറ്റുക.വഴലുമ്പോള്‍ കുരുമുളകുപൊടി,ഉപ്പ്,കൊഞ്ച് വേവിച്ചത്,ഉരുളക്കിഴങ്ങ് ഇവയിട്ട് ഇളക്കി വാങ്ങുക.
ഇതു നന്നായി കുഴച്ച് കട് ലറ്റ് ആകൃതിയാക്കി മുട്ട പതച്ചതില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് ചൂടായ എണ്ണയില്‍
വറുത്തെടുക്കുക.ഇതു സോസുകൂട്ടി ഉപയോഗിക്കാം.

No comments:

Post a Comment