Thursday, December 3, 2009

മീറ്റ് കട് ലറ്റ് പൈ

മീറ്റ് കട് ലറ്റ് പൈ

ചേരുവകള്‍

1.മാട്ടിറച്ചി മിന്‍സ് ചെയ്തത് -കാല്‍ കിലോ
കരള്‍ മിന്‍സ് ചെയ്തത് -അര കപ്പ്
ബേക്കണ്‍ മിന്‍സ് ചെയ്തത് -അര കപ്പ്
2.സവാള കൊത്തിയരിഞ്ഞത്‌ -1 കപ്പ്
പച്ചമുളകരിഞ്ഞത് -1 ടീസ്പൂണ്‍
സെലറി പൊടിയായി അരിഞ്ഞത് -2 ടീസ്പൂണ്‍
വിനാഗിരി -1 ടീസ്പൂണ്‍
സോയാബീന്‍ സോസ് -അര ടീസ്പൂണ്‍
കുരുമുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
അജിനോമോട്ടോ -അര ടീസ്പൂണ്‍
റൊട്ടി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞത് -അര കപ്പ്
ഉപ്പ് -പാകത്തിന്
3. മുട്ടയുടെ വെള്ള -2
4. മൊരിച്ച റൊട്ടി -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ മുഴുവനും മിന്‍സ് ചെയ്ത് വേവിച്ച് വെച്ചിരിയ്ക്കുന്ന ഇറച്ചിയുടെ കൂടെ
ചേര്‍ത്ത് നന്നായി കുഴയ്ക്കുക.ഇതിനെ 10 ഉരുളകളാക്കുക.ഈ ഉരുളകളെ സോസേജിന്റെ രൂപത്തില്‍ നീളത്തിലാക്കി മുട്ടയുടെ വെള്ള പതച്ചുവെച്ചിരിയ്ക്കുന്നതില്‍ മുക്കി റൊട്ടിപ്പൊടി വിതറിയശേഷം എണ്ണയില്‍ വറുത്തു കോരുക.

No comments:

Post a Comment