Tuesday, September 15, 2009

മാങ്ങ ചമ്മന്തി

മാങ്ങ ചമ്മന്തി

ചേരുവകള്‍

മാങ്ങ -1
തേങ്ങ -അര മുറി
വറ്റല്‍മുളക് -3
ഉലുവ -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
ശര്‍ക്കര -ഒരു ചെറിയ കഷണം
വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കുക.മുളക് എണ്ണയില്‍ വറുത്തെടുക്കുക.ഉലുവയും ചെറുതായി മൂപ്പിച്ച്
എടുക്കണം.മാങ്ങയും മൂപ്പിച്ച് എടുക്കണം.മാങ്ങയും മുളകും ഉലുവയും തേങ്ങയും ഉപ്പും ശര്‍ക്കരയും
നന്നായി അരച്ചെടുക്കുക.എണ്ണയില്‍ കടുക് പൊട്ടിച്ച് ചമ്മന്തിയില്‍ ചേര്‍ത്തിളക്കുക.

No comments:

Post a Comment