Wednesday, September 9, 2009

ബീന്‍സ് തോരന്‍

ബീന്‍സ് തോരന്‍

ചേരുവകള്‍

1. ബീന്‍സ് -കാല്‍ കിലോ
2.ചെറിയ ഉള്ളി -100 ഗ്രാം
തേങ്ങ -അര മുറി
പച്ചമുളക് -2
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
3. ഉപ്പ് -പാകത്തിന്
4. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്


പാകം ചെയ്യുന്ന വിധം

ബീന്‍സ് കഴുകിയെടുത്ത് ചെറുതായി അരിയുക.ഉള്ളിയും അരിഞ്ഞു വെയ്ക്കണം. രണ്ടാമത്തെ ചേരുവകള്‍
ചതച്ചുവെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകും വറ്റല്‍മുളകും കറിവേപ്പിലയുമിട്ട് മൂക്കുമ്പോള്‍ അരിഞ്ഞു വെച്ച
ചേരുവകള്‍ ഉപ്പും അല്പം വെള്ളവും ചേര്‍ത്തിളക്കുക.ചതച്ചുവെച്ച കൂട്ട് നടുവില്‍ വെച്ച് മൂടി വേവിക്കുക.
വെന്ത ശേഷം ഉലര്‍ത്തിയെടുക്കുക.

No comments:

Post a Comment