Wednesday, September 9, 2009

പാവയ്ക്ക തോരന്‍

പാവയ്ക്ക തോരന്‍

ചേരുവകള്‍

1.പാവയ്ക്ക -കാല്‍ കിലോ
2.തേങ്ങ തിരുമ്മിയത്‌ -അര മുറി
പച്ചമുളക് -5
ജീരകം -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
3. സവാള -1
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -4 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

പാവയ്ക്ക കഴുകി കുരു കളഞ്ഞ് പൊടിയായി അരിയുക.സവാളയും കൊത്തിയരിയുക.രണ്ടാമത്തെ ചേരുവകളും ചതച്ചുവെയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക് വറുത്ത്‌ പാവയ്ക്കയും സവാളയും അതില്‍ തട്ടി
പാകത്തിന് ഉപ്പും അല്പം വെള്ളവും ചേര്‍ത്തിളക്കുക.ചതച്ച ചേരുവകള്‍ നടുക്ക് വെച്ച് മൂടി വേവിക്കുക.
നന്നായി വെന്തശേഷം പാവയ്ക്ക ഉലര്‍ത്തിയെടുക്കുക.

No comments:

Post a Comment