Friday, September 11, 2009

മീന്‍മപ്പാസ്‌

മീന്‍മപ്പാസ്‌

ചേരുവകള്‍

1.മീന്‍ -അര കിലോ
2.മുളകുപൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
3. കടുക് -അര ടീസ്പൂണ്‍
ഉലുവ - 2 നുള്ള്
4. കരിവേപ്പില -1 കതിര്‍പ്പ്
ഉപ്പ് - പാകത്തിന്
5. സവാള നീളത്തിലരിഞ്ഞത് -കാല്‍ കപ്പ്
വെളുത്തുള്ളി - 12 അല്ലി
ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂണ്‍
പച്ചമുളക് -3
6. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
7. കുടംപുളി - ആവശ്യത്തിന്
8. തേങ്ങാപ്പാല്‍ -അര കപ്പ്

പാകം ചെയു‌ന്ന വിധം

മീന്‍ വെട്ടിക്കഴുകി ചെറിയ കഷണങ്ങള്‍ ആക്കുക.രണ്ടാമത്തെ ചേരുവകള്‍ അല്പം വെള്ളത്തില്‍
കുതിര്‍ത്തുവെയ്ക്കുകഎണ്ണ ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ ഇട്ട് മൂപ്പിക്കുക.ഇതില്‍ അഞ്ചാമത്തെ
ചേരുവകളും ഇട്ട് മൂപ്പിക്കുക.കുതിര്‍ത്ത പൊടികളും ചേര്‍ത്തു വഴറ്റണം.കുടമ്പുളിയും വെള്ളവും ചേര്‍ത്ത്
തിളപ്പിച്ചുതുടങുമ്പോള്‍ മീന്‍ കഷണങളും കറിവേപ്പിലയും ചേര്‍ക്കുക. ഉപ്പും ചേര്‍ത്ത് കറി നന്നായി വറ്റുമ്പോള്‍
തേങ്ങാപ്പാല്‍ ഒഴിച്ച് പാത്രം ചുറ്റിച്ചുവെയ്ക്കുക.കുറുകിവരുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കാം.

No comments:

Post a Comment