Friday, September 11, 2009

അയല റോസ്റ്റ്

അയല റോസ്റ്റ്

ചേരുവകള്‍

1.അയലമീന്‍ - 500 ഗ്രാം
2.വെളുത്തുള്ളി - 3 അല്ലി
3.ഇഞ്ചി -1 കഷണം
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
മുളകുപൊടി -3 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
4. തക്കാളി -3
5.പച്ചമുളക് കീറിയത് -2
6. കറിവേപ്പില -4 കതിര്‍പ്പ്
7. എണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

അയലമീന്‍ വൃത്തിയാക്കി വരഞ്ഞ് എടുക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍
വെയ്ക്കുക.അതിനുശേഷം ചൂടായ എണ്ണയില്‍ വറുത്തുകോരുക.ബാക്കിയുള്ള എണ്ണയില്‍ തക്കാളി അരിഞ്ഞതും
പച്ചമുളകും കറിവേപ്പിലയും ഇട്ട് ഇളക്കുക.നന്നായി വഴന്നശേഷം മീന്‍ കഷണങ്ങള്‍ പൊടിയാതെ ഇതിലിട്ട്
ഇളക്കി എടുക്കുക.

No comments:

Post a Comment