Tuesday, November 10, 2009

തേനപ്പം

തേനപ്പം

  1. പച്ചരിപ്പൊടി -അര കിലോ
  2. പഞ്ചസാര -1 കിലോ
  3. തേന്‍ -10 ഗ്രാം
  4. പപ്പടം -20 എണ്ണം
  5. വെളിച്ചെണ്ണ -ആവശ്യത്തിന്
  6. ഉപ്പ് -1 നുള്ള്
  7. വെള്ളം -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

1. പപ്പടം കുറച്ചു വെള്ളം തളിച്ച് കുതിര്‍ത്തുവെയ്ക്കുക.
2. പഞ്ചസാര പാനിയാക്കി വെയ്ക്കുക.
3. അരിപ്പൊടി തേനും കുതിര്‍ത്ത പപ്പടവും ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക.8 മണിക്കൂറിനുശേഷം കണ്ണന്‍
ചിരട്ടയുടെ തുളയിലൂടെ മാവ് തിളച്ച എണ്ണയിലേയ്ക്ക് രണ്ടോ മൂന്നോ തവണ ചുറ്റിയൊഴിക്കുക.നന്നായി മുക്കുന്നതിനുമുമ്പ് കോരിയെടുത്ത് പഞ്ചസാരപ്പാനിയില്‍ മുക്കിയെടുത്തു തണുക്കാന്‍ വെയ്ക്കുക.

No comments:

Post a Comment