Friday, November 13, 2009

ചിക്കന്‍ കട് ലറ്റ്(മട്ടണ്‍ കട് ലറ്റ്)

ചിക്കന്‍ കട് ലറ്റ്(മട്ടണ്‍ കട് ലറ്റ്)

ചേരുവകള്‍

  1. ചിക്കന്‍(മട്ടണ്‍) -1 കിലോ
  2. ഇഞ്ചി -10 ഗ്രാം
  3. പച്ചമുളക് -അര കിലോ
  4. വേപ്പില -1 തണ്ട്
  5. റൊട്ടിപ്പൊടി - അര കിലോ
  6. മസാല -20 ഗ്രാം
  7. കോഴിമുട്ട -1
  8. വെളിച്ചെണ്ണ -അര കിലോ
  9. ഉരുളക്കിഴങ്ങ് -അര കിലോ
പാകം ചെയ്യുന്ന വിധം

ഇറച്ചിയുടെ എല്ലും വേയ്സ്റ്റും കളഞ്ഞ് ചെറുതായി കൊത്തിയെടുക്കുക.ചിക്കന്‍ നുറുക്കിയെടുക്കാന്‍
പറ്റുന്നില്ലായെങ്കില്‍ മിക്സിയില്‍ അടിച്ചെടുക്കുക.കൂടുതല്‍ അരയരുത്.

ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക.2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചെറുതായി
അരിഞ്ഞ് വഴറ്റുക.വഴന്നുകഴിയുമ്പോള്‍ നുറുക്കിയ ഇറച്ചി കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക.

ഇറച്ചി നന്നായി വെന്തുകഴിയുമ്പോള്‍ വെള്ളം വറ്റാന്‍ അനുവദിക്കുക.ചെറുതീയില്‍ മുഴുവന്‍ വെള്ളവും
വറ്റുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക.അതില്‍ മസാല അരച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

വെള്ളം കൂടിയാല്‍ റൊട്ടിപ്പൊടി ചേര്‍ത്ത് പാകമാക്കുക.ശേഷം ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയില്‍
പരത്തുക.മുട്ട ഉടച്ച് പതപ്പിച്ച് കട് ലറ്റിന്റെ പുറമെ പുരട്ടുക.ശേഷം റൊട്ടിപ്പൊടി പൊതിഞ്ഞു തിളച്ച വെളിച്ചെണ്ണയില്‍ പാകത്തിന് വറുത്തുകോരുക.

No comments:

Post a Comment