Tuesday, November 10, 2009

അട

അട

  1. അരിപ്പൊടി -അര കിലോ
  2. തേങ്ങ -1 എണ്ണം
  3. ശര്‍ക്കര -200 ഗ്രാം
  4. ജീരകം -അര സ്പൂണ്‍
  5. ഏലക്ക -2 എണ്ണം
  6. ഉപ്പ്,വെള്ളം -പാകത്തിന്
തയ്യാറാക്കുന്ന വിധം

1.ഒരു മുറി തേങ്ങ ചിരകിയതും ഏലക്കാ പൊടിച്ചതും ശരക്കര ചീകിയതും ഒന്നിച്ച് കുഴച്ചു വെയ്ക്കുക.

2.അരിപ്പൊടിയും ജീരകം പൊടിച്ചതും ഒരു മുറി തേങ്ങ ചിരകിയതും ഉപ്പും വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക.

പൂവരശ്ശില,പരുത്തിയില എന്നിവയിലേതെങ്കിലും ഒന്നില്‍ മാവ് കുറേശ്ശേയായി പരത്തി അതില്‍ ശര്‍ക്കരക്കൂട്ട്
വെച്ച് മടക്കി അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിക്കുകയോ ചീനച്ചട്ടിയില്‍ എണ്ണ തൂത്ത് ഇരുവശവും
മൊരിച്ച് എടുക്കുകയോ ചെയ്യാം.

No comments:

Post a Comment