Tuesday, November 10, 2009

ചുട്ടപ്പം

ചുട്ടപ്പം

ഉണക്കലരിയുടെ മുറി (താവല്‍) -2 കപ്പ്
തേങ്ങാപ്പീര -1 കപ്പ്
പഞ്ചസാര -100 ഗ്രാം
ജീരകം -അര സ്പൂണ്‍
ഉപ്പ്,വെള്ളം,എണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

താവല്‍ നന്നായി കഴുകിയശേഷം വെള്ളത്തിലിട്ട് മൂന്നോ നാലോ മണിക്കൂര്‍ കുതിരാന്‍ വെയ്ക്കുക.ശേഷം
ആട്ടുക്കല്ലില്‍ തേങ്ങയും ജീരകവും ചേര്‍ത്ത് അരച്ചെടുക്കുക.ഇതില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക.കാഞ്ഞ ചട്ടിയില്‍ എണ്ണ തൂകി മാവ് കുറേശ്ശെ കോരിയൊഴിച്ച് ചുട്ടെടുക്കുക.

പഞ്ചസാര ചേര്‍ക്കാതെയുണ്ടാക്കി കറിയോടൊപ്പവും കഴിക്കാം.

No comments:

Post a Comment