ഫിഷ് കട് ലറ്റ്
ചേരുവകള്‍
- മീന്‍ -1 കിലോ
- ഇഞ്ചി -100 ഗ്രാം
- പച്ചമുളക് -അര കിലോ
- വേപ്പില -1 തണ്ട്
- റൊട്ടിപ്പൊടി -അര കിലോ
- മസാല -20 ഗ്രാം
- കോഴിമുട്ട -1
- വെളിച്ചെണ്ണ -അര കിലോ
- ഉരുളക്കിഴങ്ങ് -കാല് കിലോ
മുള്ളു കളഞ്ഞ മീന്‍ വൃത്തിയായി കഴുകിയശേഷം ഉപ്പുവെള്ളത്തില്‍ വേവിക്കുക.തണുക്കുമ്പോള്‍
ദശമാത്രം അടര്‍ത്തിയെടുക്കുക.ശേഷം കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക.
ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക.2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞ് വഴറ്റുക.വഴന്നുകഴിയുമ്പോള്‍ ഉടച്ച മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക.വെള്ളം നന്നായി വറ്റുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക.അതില്‍ മസാല അരച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
വെള്ളം കൂടിയാല്‍ റൊട്ടിപ്പൊടി ചേര്‍ത്ത് പാകമാക്കുക.ശേഷം ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.മുട്ട ഉടച്ച് പതപ്പിച്ച് കട് ലറ്റിന്റെ പുറമെ പുരട്ടുക.ശേഷം റൊട്ടിപ്പൊടി പൊതിഞ്ഞ്
തിളച്ച വെളിച്ചെണ്ണയില്‍ പാകത്തിന് വറുത്തുകോരുക.
No comments:
Post a Comment